ആലങ്ങാട്: നിയന്ത്രണംവിട്ട കാര് കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേര്ക്ക് പരിക്കേറ്റു. യുസി കോളജ് കടുപ്പാടത്ത് ഞായറാഴ്ച രാത്രിയായിരുന്നു അപകടം. കടയുടെ സമീപത്തായി സ്കൂട്ടറില് ഇരിക്കുകയായിരുന്ന അസീര്, രാജപ്പന്, സനല് എന്നിവര്ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
സ്കൂട്ടറിന്റെ മുൻഭാഗം പൂര്ണമായും കാറിന്റെ മുന്ഭാഗം ഭാഗികമായും തകര്ന്നു. കടയ്ക്കും കേടുപാടുകള് ഉണ്ടായിട്ടുണ്ട്. കട്ടപ്പന സ്വദേശി അഫ്സല് ഷാജഹാന് എന്നയാളാണു വാഹനം ഓടിച്ചിരുന്നത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.